റോയ് പി തോമസ് കൊച്ചി സ്വര്‍ണം കള്ളക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാ...
റോയ് പി തോമസ്
കൊച്ചി സ്വര്‍ണം കള്ളക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറെടുക്കുന്നു.
തനിക്ക് സ്വപ്‌ന ഐ ഫോണ്‍ പിറന്നാള്‍ സമ്മാനമായി തന്നതാണെന്ന് ശിവശങ്കര്‍ മൊഴി കൊടുത്തിരുന്നു.
അഴിമതിക്കു പകരം കിട്ടിയ ഫോണ്‍ അല്ലെന്നു സ്ഥാപിക്കാനാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.ഇതിനു പുറമേ ശിവശങ്കര്‍ കൊടുത്ത മൊഴികളും പരിശോധിക്കും.
തനിക്ക് മൂന്നു വര്‍ഷമായി സ്വപ്‌ന പിറന്നാള്‍ സമ്മാനം തന്നിരുന്നുവെന്നും സ്വപ്‌നയ്ക്കും കുടുംബത്തിനും താനും സമ്മാനം കൊടുത്തിരുന്നുവെന്നും ശിവശങ്കര്‍ മൊഴി കൊടുത്തിരുന്നു.
ആദ്യ വര്‍ഷം വിലകൂടിയ വാച്ചായിരുന്നു സമ്മാനം. രണ്ടാം വര്‍ഷം ലാപ് ടോപ് തന്നു. മൂന്നാം വര്‍ഷത്തിലാണ് ഒരു ലക്ഷത്തിനടത്തു വിലയുള്ള ഐ ഫോണ്‍ തന്നത്.
ഇതേസമയം, യൂണി ടാക് ഉടമ സന്തോഷ് ഈപ്പന്‍ അഴിമതിക്കു പകരം കൊടുത്ത ഐഫോണാണ് ശിവശങ്കറിന്റെ പക്കലുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതു വാങ്ങിക്കൊടുത്തത് സ്വപ്‌നയാണ്.
ഈ കേസില്‍ കുരുക്കു മുറുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസായി തിരക്കിട്ട് ഉയര്‍ത്തിയിരുന്നു.
മനീഷ് ഗോദ്‌റയെ ജോയിന്റ് ഡയറക്ടറായി തിരക്കിട്ടു നിയമിക്കുകയും ചെയ്തിരുന്നു. പുതുതായി ചുമതല ഏറ്റെടുത്ത മനീഷ് ഗോദ്‌റയാവും ഇനി കോടതിയില്‍ സ്വപ്നയെ ചോദ്യം ചെയ്യുക. അതിനു ശേഷം സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ടെന്ന് അറിയുന്നു.
Keywords: Swapna Suresh, Sivasankar, Gold Smuggling Case, Kerala, Enforcement Directorate
COMMENTS