സ്വന്തം ലേഖകന്‍ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ...
സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു.
പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരില്‍ പ്രധാനിയായ രവീന്ദ്രനെയും വിളിപ്പിച്ചിരിക്കുന്നത്.
ഇതോടെ, സര്‍ക്കാരും പാര്‍ട്ടിയും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ വീടുകള്‍ ഇന്ന് റെയ്ഡ് ചെയ്തിരുന്നു. റെയ്ഡ് വാര്‍ത്തയ്ക്കു പിന്നാലെ രവീന്ദ്രനെയും വിളിപ്പിച്ച വാര്‍ത്ത വന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്.
വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ കൊടുത്ത മൊഴിയാണ് രവീന്ദ്രനെയും കുരുക്കിയിരിക്കുന്നത്.
തെളിവുകള്‍ എതിരായാല്‍ രവീന്ദ്രനെയും അറസ്റ്റു ചെയ്‌തേക്കും. അങ്ങന സംഭവിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ വിഷമവൃത്തത്തിലാവും.
COMMENTS