തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാല...
തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ തീരുമാനം.
ബിനീഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി വീടുള്‍പ്പടെയുള്ള വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഇ.ഡി രജിസ്‌ട്രേഷന്‍ ഐ.ജിക്ക് കത്തുനല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
നേരത്തെ ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് ഇ.ഡി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തു നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുടെയും ബിനീഷിന്റെ ഭാര്യയുടെയും പേരിലുള്ള വസ്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനമുണ്ട്.
Keywords: ED, Attach, Bineesh Kodiyeri's property
COMMENTS