ചെന്നൈ: ഉഗ്രരൂപം പൂണ്ട് വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ രണ്ടു മരണവും വ്യാപക നാശവും. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒ...
ചെന്നൈ: ഉഗ്രരൂപം പൂണ്ട് വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ രണ്ടു മരണവും വ്യാപക നാശവും.
വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒരാളും വില്ലുപുരത്ത് വീടുതകര്‍ന്നും മറ്റൊരു വ്യക്തിയും മരിച്ചു. നിരവധി പേര്‍ക്ക് അപകടങ്ങളില്‍ പരിക്കുണ്ട്.
മിക്കയിടത്തും മരങ്ങള്‍ കടപുഴകി വീണു കിടക്കുകയാണ്. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. ചെന്നൈയിലും പുതുച്ചേരിയിലും പേമാരി തുടരുകയാണ്. ചെമ്പരപ്പാക്കം റിസര്‍വോയര്‍ നിറഞ്ഞതിനെ തുടര്‍ന്നു ഷട്ടര്‍ ഉയര്‍ത്തി. ഇതോടെ, നഗരത്തില്‍ താഴ്ന്നയിടങ്ങള്‍ പലതും മുങ്ങിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകളെയാണ് ദുരന്തം മുന്നില്‍ക്കണ്ട് മാറ്റിപ്പാര്‍പ്പിച്ചത്. ഇത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.
അഞ്ചുമണിക്കൂറിനുള്ളില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകള്‍ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കടലൂരിന് തെക്കുകിഴക്ക് കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 നാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് നിവാര്‍ വീശിയടിച്ചത്.
* 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
* ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും.
* ഏഴു ജില്ലകളെ നിവാര്‍ ബാധിച്ചേക്കും.
* ആന്ധ്രയിലെ രണ്ടു ജില്ലകളും ദുരന്തഭീഷണിയിലാണ്.
* ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
COMMENTS