കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു....
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
ഇ.ഡി കേസില്‍ റിമാന്‍ഡ് പ്രതിയായ ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് - ഡോളര്‍ കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ചോദ്യം ചെയ്യാനുള്ള കോടതി നിര്‍ദ്ദേശം.
അഭിഭാഷകനെ ബന്ധപ്പെടുവാന്‍ അനുവദിക്കണമെന്നും ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ അര മണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
ചോദ്യം ചെയ്യലിനുശേഷം കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് സാധ്യത.
Keywords: M.Sivasankar, Gold smuggling case, Customs, Questioning
COMMENTS