തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കേസില്‍ കുമ്മനം നാലാം പ്രതി...
തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കേസില്‍ കുമ്മനം നാലാം പ്രതിയായിരുന്നു. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി.
പരാതിക്കാരാനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിക്കുകയായിരുന്നു. തനിക്ക് കിട്ടാനുണ്ടായിരുന്നു തുക മുഴുവന്‍ കിട്ടിയെന്നും അതിനാല്‍ പരാതി പിന്‍വലിക്കുകയാണെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് സാമ്പത്തിക തട്ടിപ്പു കേസുമായി യാതൊരു ബന്ധവുമില്ലെന്നും കുമ്മനം വ്യക്തമാക്കി.
Keywords: B.J.P, Kummanam Rajasekharan, Complaint, Withdrawn
COMMENTS