സിഡ്നി: രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. 51 റണ്‍സ് ജയമാണ് രണ്ടാം ഏകദിനത്തില്‍ ഓസീസ് ...
സിഡ്നി: രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി.
51 റണ്‍സ് ജയമാണ് രണ്ടാം ഏകദിനത്തില്‍ ഓസീസ് നേടിയത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഇതോടെ ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സിന് പൊരുതി വീണു.
87 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും 66 പന്തില്‍ 76 റണ്‍സെടുത്ത കെ എല്‍ രാഹുലും പൊരുതിയെങ്കിലും വിജയം ഉറപ്പിക്കാനായില്ല.
ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
സ്റ്റീസ് സ്മിത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി 104 (64). അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ 83 (77), മാര്‍നസ് ലബുഷെയ്ന്‍ 70 (61), ആരോണ്‍ ഫിഞ്ച് 60 (69), ഗ്ലെന്‍ മാക്സ്വെല്‍ 69 (23) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
Keywords: India, Australia, Cricket, Series, Virat Kohli
COMMENTS