കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശനാണ് രാജിവച്ചത്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശനാണ് രാജിവച്ചത്.
കഴിഞ്ഞ ദിവസം ഈ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിചാരണയ്ക്കുള്ള സ്‌റ്റേ പിന്‍വലിക്കുകയും ഇന്നു മുതല്‍ വിചാരണ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്ന് ഹാജരാകാത്തതിനെ തുടര്‍ന്ന് വിചാരണ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നാരോപിച്ച് പ്രോസിക്യൂഷനും ഇരയായ നടിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
COMMENTS