കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍. വിചാരണക്കോടതി മാറ്റണമെന...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി പരിഗണിക്കവേയാണ് ഇരയായ നടിയും സര്‍ക്കാരും ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.
വനിതാ ജഡ്ജി ആയിരുന്നിട്ടുപോലും തനിക്ക് പലപ്പോഴും കോടതിമുറിയില്‍ കരയേണ്ടിവന്നുവെന്നും തന്റെ അവസ്ഥ വിചാരണക്കോടതി മനസ്സിലാക്കിയില്ലെന്നും നടി വ്യക്തമാക്കി.
നാല്‍പ്പതോളം അഭിഭാഷകര്‍ വിചാരണ സമയങ്ങളില്‍ കോടതിയില്‍ ഉണ്ടായിരുന്നതായും അവരുടെ മുന്‍പില്‍ വച്ച് തന്നോട് ചോദിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചോദിച്ചിട്ടും കോടതി തടഞ്ഞില്ലെന്നും തന്റെ സ്വഭാവശുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉണ്ടായെന്നും ഒരു തരത്തിലും ഈ അവസ്ഥയില്‍ മുന്‍പോട്ടുപോകാനാകാത്ത സാഹര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.
നടിയെ വിചാരണക്കോടതി മാനസികമായി പീഡിപ്പിച്ചുവെന്നും വിസ്താരത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. നിലവില്‍ കേസിന്റെ വിചാരണ ഹൈക്കോടതി വെള്ളിയാഴ്ച വരെ സ്‌റ്റേ ചെയ്തിരിക്കുകയാണ്.
Keywords: High court, Actress attacked case, Government
 

 
							     
							     
							     
							    
 
 
 
 
 
COMMENTS