ബംഗളൂരു: ബോളിവുഡ് നടനും ആദ്യകാല നടന്‍ യൂസുഫ് ഖാന്റെ മകനുമായ ഫറാസ് ഖാന്‍ (46) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന...
ബംഗളൂരു: ബോളിവുഡ് നടനും ആദ്യകാല നടന്‍ യൂസുഫ് ഖാന്റെ മകനുമായ ഫറാസ് ഖാന്‍ (46) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശത്തിലെ അണുബാധ മൂലം ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം മസ്തിഷ്‌കത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് നില വഷളാവുകയായിരുന്നു.
ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തേരി തുടങ്ങിയ സിനിമകളിലും ധാരളം സീരിയലുകളിലും ഫറാസ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. നടി പൂജാ ഭട്ടാണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തുവിട്ടത്.
Keywords: Faraaz Khan, Passes away, Bollywood, Pooja Bhatt
COMMENTS