കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദീനെതിരെ അന്വേഷക സംഘം 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ചന്തേ...
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദീനെതിരെ അന്വേഷക സംഘം 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി.
ചന്തേരയില്‍ 53 കേസുകളിലും കാസര്‍കോട്ടെ എട്ടും കേസുകളിവാണ് അറസ്റ്റ്. നീലേശ്വരം സ്വദേശിനിയും തൃക്കരിപ്പൂര്‍ സ്വദേശിനിയും നല്കിയ പരാതി പ്രകാരം രണ്ടു കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.
2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ കിട്ടിയില്ലെന്നാണ് നീലേശ്വരം സ്വദേശിനിയുടെ പരാതി. 2016ല്‍ നിക്ഷേപിച്ച ആറ് ലക്ഷം രൂപ തിരികെ തന്നില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറയുന്നു.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ പൂക്കോയ തങ്ങള്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിന് തങ്ങളും ശ്രമിക്കുമെന്നാണ് സൂചന.
Keywords: Kamarudeen, Case, Crime, Jwellery Fraud

							    
							    
							    
							    
COMMENTS