തിരുവനന്തപുരം: അവിശ്വാസപ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. റോഷി അഗസ്റ്റിന്‍ ...
തിരുവനന്തപുരം: അവിശ്വാസപ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും അയോഗ്യരാക്കണമെന്നതാണ് ആവശ്യം.
അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ എത്രയും വേഗം അറിയിക്കണമെന്നും അല്ലെങ്കില്‍ ഇരുവരെയും അയോഗ്യരാക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമസം ഇതേ ആവശ്യവുമായി പി.ജെ ജോസഫ് വിഭാഗവും സ്പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍ ആദ്യം ലഭിച്ചത് റോഷി അഗസ്റ്റിന്റെ പരാതിയാണെന്നും അതിനാലാണ് തുടര്‍നടപടികളിലേക്ക് നീങ്ങുന്നതെന്നുമാണ് സ്പീക്കറുടെ വിശദീകരണം.
എന്നാല്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ച ഉടന്‍തന്നെയുള്ള ഈ നടപടി ശ്രദ്ധേയമാണ്.
Keywords: Whip violation, P.J Joseph, Monce Joseph, Speaker, Notice
COMMENTS