തിരിവുനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം' എന്ന കവിതാ സമാ...
തിരിവുനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം' എന്ന കവിതാ സമാഹാരം അര്‍ഹമായി.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവും അടങ്ങുന്നതാണ് വയലാര്‍ രാമവര്‍മ പുരസ്‌കാരം. 27ന് വൈകിട്ട് 5.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
സാഹിത്യ അക്കാഡമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോട്ടയം മീനച്ചില്‍ രാമപുരം ഏഴാച്ചേരി ഗ്രാമത്തിലാണ് ജനനം.
കേരള സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. എന്‍. മുകുന്ദന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ജേതാവിനെ പ്രഖ്യാപിച്ചു. ട്രസ്റ്ര് സെക്രട്ടറി സി.വി. ത്രിവിക്രമന്‍, പ്രഭാവര്‍മ്മ എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ഏഴാച്ചേരി ദേശാഭിമാനി ദിനപത്രം റസിഡന്റ് എഡിറ്ററായാണ് വിരമിച്ചത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നണ്ട് ഏഴാച്ചേരി.
COMMENTS