ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ...
ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.
ഹൃദയ ശസ്ത്രക്രിയക്കുശേഷമുള്ള തുടര്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചുവരികയായിരുന്നു.
മകന്‍ ചിരാഗ് പാസ്വാനാണ് രാം വിലാസ് പാസ്വാന്റെ മരണം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.
രാം വിലാസ് പാസ്വാന്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.
1969ല്‍ ബിഹാര്‍ നിയമസഭാ അംഗമായി. 1974 ലോക് ദളില്‍ ചേര്‍ന്നു. 1977ല്‍ ലോക്‌സഭാഅംഗയി. എട്ട് തവണ ലോക്‌സഭാ അംഗമായി.Shri Ram Vilas Paswan Ji rose in politics through hardwork and determination. As a young leader, he resisted tyranny and the assault on our democracy during the Emergency. He was an outstanding Parliamentarian and Minister, making lasting contributions in several policy areas. pic.twitter.com/naqx27xBoj
— Narendra Modi (@narendramodi) October 8, 2020
പാസ്വാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. 'വാക്കുകള്‍ക്കപ്പുറത്ത് ഞാന്‍ ദുഃഖിതനാണ്. രാജ്യത്ത് ഒരിക്കലും നിറയാത്ത ഒരു ശൂന്യതയുണ്ട്. ശ്രീ രാം വിലാസ് പാസ്വാന്‍ ജിയുടെ നിര്യാണം വ്യക്തിപരമായ നഷ്ടമാണ്. എനിക്ക് ഒരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവര്‍ത്തകനെയും നഷ്ടപ്പെട്ടു.'' മോഡി തന്റെ ട്വീറ്റില്‍ കുറിച്ചു.
ബിഹാര്‍ നിയമസഭയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഇന്നും പാസ്വാന്റെ പേരിലാണ്. ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച കേന്ദ്ര മന്ത്രിയുമാണ്.
Keywords: Ramvilas Paswan, Union Minister, India, Bihar
COMMENTS