വാഷിങ്ടണ്‍: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാറില്‍ സഞ്ചരിച്ച് പ്രവ...
വാഷിങ്ടണ്‍: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാറില്‍ സഞ്ചരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് വിവാദമാകുന്നു.
ട്രംപിനൊപ്പം കാറില്‍ സഞ്ചരിച്ചവരും ക്വാറന്റൈനില്‍ പോകേണ്ടി വരും. അവരുടെ ജീവിതം വച്ചാണ് ട്രംപ് കളിക്കുന്നതെന്നും വിവാദമുയരുന്നുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ സാഹസം.
ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അണികളെ ആവേശംകൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപിന്റേതെന്നും ഇന്നു തന്നെ ആശുപത്രി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകളാണ് ഉള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Donald Trump, Covid patient, Car travel, Election
COMMENTS