തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴു അരിച്ചസംഭവത്തില്‍ മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍. നോഡല്‍ ഓഫീസറായ ഡോ.അരു...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴു അരിച്ചസംഭവത്തില്‍ മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍. നോഡല്‍ ഓഫീസറായ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉപരോധിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 21 ന് വീഴ്ചയെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവിടെ നിന്നും കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
എല്ലുംതോലുമായ അനില്‍കുമാറിനെ വീട്ടിലെത്തിച്ച് നോക്കിയപ്പോഴാണ് ദേഹത്തു നിന്നും പുഴു അരിക്കുന്നതായി കണ്ടത്. ഇതേതുടര്‍ന്ന് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ആരോഗ്യമന്ത്രി അന്വേഷണത്തിനും രോഗിക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സ നല്‍കാനും ഉത്തരവിടുകയായിരുന്നു.
Keywords: Medical college, Thiruvananthapuram, Suspension, Covid patient


COMMENTS