ശബരിമല: ശബരിമല ക്ഷേത്രനട തുലാമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ചു മണിയോടെ തുറന്നു. മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. മ...
ശബരിമല: ശബരിമല ക്ഷേത്രനട തുലാമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ചു മണിയോടെ തുറന്നു.
മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. മേല്‍ശാന്തി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍.
അഞ്ചു ദിവസം നീളുന്ന തീര്‍ത്ഥാടത്തിനിടെ 1250 പേര്‍ക്കു ദര്‍ശനം അനുവദിക്കും. ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഭക്തര്‍ക്കു പ്രവേശനം അനുവദിക്കുന്നത്.
ഭക്തര്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം.
നാളത്തെ ഉഷഃപൂജയ്ക്കു ശേഷം പുതിയ മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടത്തും. ഈ മാസം 21ന് നട അടയ്ക്കും.
COMMENTS