ന്യൂഡല്‍ഹി: നീറ്റ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കോവിഡ് പ്രതിസന്ധി മൂലം പരീക്ഷ എഴുതുവാന്‍ സാധിക്കാത്ത വിദ്യ...
ന്യൂഡല്‍ഹി: നീറ്റ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കോവിഡ് പ്രതിസന്ധി മൂലം പരീക്ഷ എഴുതുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരവസരംകൂടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഈ മാസം 14 ന് അവര്‍ക്ക് പരീക്ഷ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഫലപ്രഖ്യാപനം ഈ മാസം 16 ന് നടത്തണമെന്നും സുപ്രീംകോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി.
കണ്ടെയിന്‍മെന്റ് സോണിലായതിനാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല എന്ന രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ഇതോടെ കോവിഡ് ചികിത്സയിലായിരുന്നവര്‍ക്കും കണ്ടെയിന്‍മെന്റ് സോണിലായിരുന്നവര്‍ക്കും യാത്രാക്ലേശം കാരണം പരീക്ഷയ്ക്ക് എത്താന്‍ വൈകിയവര്‍ക്കും പരീക്ഷ എഴുതുവാന്‍ സാധിക്കും.
Keywords: Supreme court, NEET result, Covid - 19
COMMENTS