ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 69 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ വിജയമാഘോഷിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ...
ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 69 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ വിജയമാഘോഷിച്ചു.
ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.5 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി.
37 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 77 റണ്‍സെടുത്ത നിക്കൊളാസ് പുരന് പിന്തുണ കൊടുക്കാന്‍ പഞ്ചാബ് നിരയില്‍ ആളില്ലാതെ പോയി.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി പഞ്ചാബിന്റെ മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാനാണ് ഹൈദരാബാദിനെ വിജയത്തിലേക്കു നയിച്ചത്.
ഹൈദരാബാദിന് സീസണിലെ മൂന്നാം ജയമാണിത്. ആറു പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ചാം തോല്‍വിയേറ്റു വാങ്ങിയ പഞ്ചാബ് രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തെത്തി.
ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും പഞ്ചാബ് ജയപ്രതീക്ഷയിലേക്കു പോയില്ല. ഓപ്പണര്‍ മയാങ്ക് അഗര്‍വാളിനെ (ആറ് പന്തില്‍ ഒമ്പത്) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. സിമ്രാന്‍ സിംഗും (11) ഫോമിലുളള ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (11) പുറത്തായതോടെ പഞ്ചാബ് പരാജയം മണത്തു തുടങ്ങി.
ഒരു വശത്ത് നിക്കൊളാസ് പുരന്‍ പൊരുതിയപ്പോഴും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. 17 പന്തിലാണ് പുരന്‍ അര്‍ധ സെഞ്ചുറി തികച്ചത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്.
പുരനെ പതിനഞ്ചാം ഓവറില്‍ റാഷീദ് ഖാന്‍ പുറത്താക്കിയതോടെ പിന്നെ കളി ചടങ്ങായി മാറുകയായിരുന്നു. ഖലീല്‍ അഹമ്മദും നടരാജനും രണ്ടു വിക്കറ്റ് വീതം നേടി. അഭിഷേക് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 160 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിനാറാം ഓവറില്‍ വാര്‍ണറെയും ബെയര്‍സ്റ്റോയെയും പുറത്താക്കി രവി ബിഷ്ണോയി മത്സരം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. 55 പന്തില്‍ നിന്ന് ബെയര്‍സ്റ്റോ 97 റണ്‍സും വാര്‍ണര്‍ 40 പന്തില്‍ നിന്ന് 52 റണ്‍സും എടുത്തു.
രവി ബിഷ്ണോയി മൂന്നു വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
COMMENTS