തിരുവനന്തപുരം: ഓണാഘോഷം കൊണ്ടല്ല, സംസ്ഥാനത്തു നടന്ന സമര പരമ്പരകള്‍ കൊണ്ടാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക...
തിരുവനന്തപുരം: ഓണാഘോഷം കൊണ്ടല്ല, സംസ്ഥാനത്തു നടന്ന സമര പരമ്പരകള്‍ കൊണ്ടാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ രോഗ നിയന്ത്രണത്തില്‍ ഓണാഘോഷം ഉള്‍പ്പെടെ ഗുരുത വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ രൂക്ഷ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു വിജയന്‍.
ഓണഘോഷം നടന്നത് ശരിയാണ്. പക്ഷേ നാം എങ്ങനെയാണ് ഓണം ആഘോഷിച്ചത്? കൂട്ടായ എന്തെങ്കിലും പരിപാടി നടന്നോ്? എവിടെയെങ്കിലും കൂടിച്ചേലുണ്ടായോ. ആളുകള്‍ വീടുകളില്‍ കൂടിയിട്ടുണ്ടാവും. അതിനപ്പുറം കൈവിട്ടു പോകുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല.
മാസ്‌ക് ധരിക്കണ്ടെന്നും വലിച്ചെറിയണമെന്നും പ്രോട്ടോകോള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. അവയുടെ ഫലമായുള്ള ദുരന്തഘട്ടമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. സര്‍വ്വകക്ഷിയോഗം വിളിച്ചപ്പോള്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പറഞ്ഞിരുന്നു.
നല്ല നിലക്കു കോവിഡ് പ്രതിരോധം തീര്‍ത്താല്‍ നമുക്കു കരകയറാം.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തു നടന്ന സമരപരിപാടികള്‍ നാം കാണം. സമരങ്ങളും അക്രമങ്ങളും ഉണ്ടായി. ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പൊലീസുകാരുമായി സമരക്കാര്‍ സംഘര്‍ഷമുണ്ടാക്കി.
കേരളത്തില്‍ രോഗവ്യാപനം കൂടിയത് ഓണഘോഷം മൂലമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ധരിച്ചതിനൊരു പോസിറ്റീവ് വശം കൂടിയുണ്ടെന്നു വിജയന്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ വലിയ ആഘോഷപരിപാടികള്‍ രാജ്യത്താകെ വരാന്‍ പോകുകയാണ്. അപ്പോള്‍ വന്‍തോതില്‍ ആളുകള്‍ കൂടാനിടയാവും. കോവിഡ് വ്യാപനം വലിയതോതില്‍ തടഞ്ഞ് രാജ്യത്തിനാകെ മാതൃകയായ കേരളത്തില്‍ ഇന്ന് ഇത്രയേറെ രോഗികളുണ്ടായത് പ്രോട്ടോകോള്‍ ലംഘിച്ചുള്ള കൂടിച്ചേരല്‍ മൂലമാണെന്ന് അദ്ദേഹം കരുതുന്നു. അതു മറ്റു സ്ഥലങ്ങളില്‍ ഉണ്ടാവരുതെന്ന് ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് കേന്ദ്ര മന്ത്രിയുടെ ഉദ്ദേശ്യമെന്നും വിജയന്‍ വ്യാഖ്യാനിച്ചു.
ബ്രേക്ക് ദ ചെയിന്‍ നാം നേരത്തെ തുടങ്ങി. അതു വ്യാപകമാകണം. മറ്റൊരു ലോക് ഡൗണ്‍ അടിച്ചേല്‍പ്പിക്കാന്‍ നമുക്കാവില്ല. ലോക് ഡൗണിനു രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതമുണ്ടെന്നും വിജയന്‍ പറഞ്ഞു.
COMMENTS