ന്യൂഡല്‍ഹി: നാകീയവും സംഘര്‍ഷഭരിതവുമായ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ...
ന്യൂഡല്‍ഹി: നാകീയവും സംഘര്‍ഷഭരിതവുമായ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ യുപി പൊലീസ് അനുവദിച്ചു.
സഹോദരി പ്രിയങ്കാ ഗാന്ധി ഓടിക്കുന്ന കാറില്‍ കോണ്‍ഗ്രസ് എം.പിമാരോടൊപ്പമാണ് രാഹുല്‍ ഹത്റാസില്‍ പോകുന്നത്.
രാഹുല്‍ എത്തുന്നതിനു മുന്‍പു തന്നെ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.
രാഹുലിലും സംഘവും വരുന്നതറിഞ്ഞ് ഡല്‍ഹി-നോയിഡ പാത യുപി പൊലീസ് അടച്ചിരുന്നു. രോഹുലിനൊപ്പം പോകാനിരുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ സംസ്ഥാന സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
ഡിഎന്‍ഡി എക്‌സ്പ്രസ് ഹൈവേയില്‍ തടഞ്ഞ ശേഷം രാഹുലിനെയും പ്രിയങ്കയേയും പോകാന്‍ അനുവദിക്കുകയായിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളും എംപിമാരും രാഹുലിനെ അനുഗമിച്ചിരുന്നെങ്കിലും അവരില്‍ ഭൂരിപക്ഷം പേരെയും തടഞ്ഞു.
Keywords: Rahul Gandhi, Priyanka Gandhi, Hatras, Crime
COMMENTS