സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ 171/6 (20 ഓവര്‍)* കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 177/2 (20 ഓവര്‍) ദുബായ് : ക്രിക്കറ്റിന്റെ എല്ലാ മനോഹാരിത...
സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ 171/6 (20 ഓവര്‍)*
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 177/2 (20 ഓവര്‍)
ദുബായ് : ക്രിക്കറ്റിന്റെ എല്ലാ മനോഹാരിതയും ഉദ്വേഗവും നിറച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്.
തകര്‍പ്പന്‍ കളിയിലൂടെ പഞ്ചാബ് അനായാസ ജയം നേടുമെന്ന് അവസാന് ഘട്ടത്തില്‍ തോന്നിയിരുന്നു. എന്നാല്‍, ചഹലിന്റെ അവസാന ഓവര്‍ കളി ഉദ്വേഗത്തിലേക്ക് എത്തിച്ചു.
അവസാന ഓവറിലെ അഞ്ചാം പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരിക്കെ, ക്രിസ് ഗെയ്ല്‍ റണ്‍ ഔട്ടായി. ഇതോടെ കളി ഉദ്വേഗത്തിലെത്തുകയായിരുന്നു. എന്നാല്‍, ബാറ്റേന്തിയ നിക്കൊളാസ് പുരന്‍ സ്റ്റൈലന്‍ സിക്‌സിലൂടെ ജയം തിരിച്ചുപിടിക്കുകയായിരുന്നു.
41 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത് ക്യാപ്ടന്‍ കെഎല്‍ രാഹുലാണ് പഞ്ചാബിനെ മുന്നില്‍ നിന്നു നയിച്ചത്. 25 പന്തില്‍ 45 റണ്‍സെടുത്ത് മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ പിന്തുണ നല്കി. അഗര്‍വാളിനെ ചഹല്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്രിസ് ഗെയ്ല്‍ കത്തിക്കയറിയില്ല. പകരം സമചിത്തതയോടെ നിന്ന് 53 (45) രാഹുലിനു പിന്തുണ നല്കി.
ബാംഗ്‌ളൂരിന്റെ ടോപ് സ്‌കോറര്‍ ക്യാപ്ടന്‍ വിരാട് കോലിയാണ്, 48 (39). ആരോണ്‍ ഫിഞ്ച് 20 (18), ദേവ്ദത്ത് പടിക്കല്‍ 18 (12) എന്നിവര്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല.
വാഷിംഗ്ടണ്‍ സുന്ദര്‍ 13 (14), ശിവം ദുബെ 23 (19), എബി ഡിവില്ലിയേഴ്‌സ് 2 (5) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ എട്ടു പന്തില്‍ മൂന്നു സിക്‌സും ഒരു ഫോറും സഹിതം വെടിക്കെട്ടിലൂടെ 25 റണ്‍സെടുത്ത ക്രിസ് മോറിസ് ടീമിനു നല്കിയ സംഭാവന ചെറുതല്ല. ഇസുരു ഉഡാന അഞ്ചു പന്തില്‍ 10 റണ്‍സെടുത്തു.
മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗും ക്രിസ് ജോര്‍ദാനും ഓരോ വിക്കറ്റ് നേടി.
Summary: Kings XI Punjab beat Royal Challengers Bangalore by eight wickets in a thrilling match ..
Score: Royal Challengers Bangalore 171/6 (20 overs) * Kings XI Punjab 172/2 (20 overs)
Keywords: Kings XI Punjab, Royal Challengers Bangalore, Wicket, Thrilling match
COMMENTS