Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മഹാകവി അക്കിത്തം അന്തരിച്ചു

പാലക്കാട്:  മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു.   തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ...


പാലക്കാട്:  മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു.  

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു അന്ത്യം. 

ഈ സെപ്തംബര്‍ 24നാണ് അദ്ദേഹം ജ്ഞാനപീഠം പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട്അഞ്ചു മണിക്കു വീട്ടുവളപ്പില്‍ നടത്തും.

അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ 1926 മാര്‍ച്ച് 18-നു ജനിച്ചു.

1949 ല്‍ 23-നാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയില്‍ ശ്രീദേവി അന്തര്‍ജനത്തെ വേളി കഴിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവര്‍ മക്കളാണ്. പാരിസില്‍ താമസിക്കുന്ന  പ്രശസ്ത ചിത്രകാരനും ശില്പിയുമായ അക്കിത്തം നാരായണന്‍ സഹോദരനാണ്.

കുട്ടിക്കാലത്ത് സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകനായി സമുദായ പ്രവര്‍ത്തനം നടത്തിയിരുന്നു. മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ബലിക്കല്ല്, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, അന്തിമഹാകാലം, തിരഞ്ഞെടുത്ത കവിതകള്‍, കവിതകള്‍ സമ്പൂര്‍ണം, അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസ്സാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം,  അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആര്‍ ദാസിന്റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നിവയാണ് പ്രധാന കൃതികള്‍. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും എഴുതി.

'ഈ ഏടത്തി നൊണേ പറയൂ' എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ ഭാരതീയ, വിദേശ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കബീര്‍ സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

Summary: Renowned poet Akkitham Achuthan Namboothiri (94) passed away due to congenital diseases of old age. He died at a private hospital in Thrissur. He received the Jnanpith award on September 24. Funeral services will be held at 5 p.m., with official honors.

Keywords: Renowned poet, Akkitham Achuthan Namboothiri , Thrissur, Jnanpith award 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മഹാകവി അക്കിത്തം അന്തരിച്ചു
മഹാകവി അക്കിത്തം അന്തരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9v7jRen0HIUL3NYn83zwwWv83NfmTvIeBG2OOcseB3QSXA4aCRtp-UMx4cpieG6iLLZC5HQcl9DW__pxtRgHF1i41OQAJt0_bWt2lsMZOWNLeiRnlaxtKCf9ZdxNWptDDt1geQ9g0tdME/w640-h404/akkitham.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9v7jRen0HIUL3NYn83zwwWv83NfmTvIeBG2OOcseB3QSXA4aCRtp-UMx4cpieG6iLLZC5HQcl9DW__pxtRgHF1i41OQAJt0_bWt2lsMZOWNLeiRnlaxtKCf9ZdxNWptDDt1geQ9g0tdME/s72-w640-c-h404/akkitham.png
www.vyganews.com
https://www.vyganews.com/2020/10/poet-akkitham-achuthan-namboothiri-94.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/poet-akkitham-achuthan-namboothiri-94.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy