തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്ണിലേക്കുള്ള പ്രവേ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്ണിലേക്കുള്ള പ്രവേശം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ട് ക്ലാസുകളാണ് ഇപ്പോള്‍ തുടങ്ങുന്നത്.
ഇതോടെ സംസ്ഥാനത്ത് ഏകദേശം 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ ക്ലാസുകളിലായി ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാകുന്നത്.
പല പ്ലാറ്റ്‌ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകള്‍ ഒരു പോര്‍ട്ടലിലേക്ക് മാറ്റി. firstbell.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഇനി എല്ലാ മീഡിയത്തിലെ ക്ലാസുകളും ലഭിക്കും.
Keywords: Plus one, Online classes, November 2nd, Kerala
COMMENTS