സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, ശിവശങ്കറിനെ പരിചയപ്പെടുന്നത് പിണറായി വിജയന്റെ വീട്ടില്‍ വച്ച്, സ്വപ്‌നയുടെ മൊഴി സര്‍ക്കാരിനും മുഖ്യനും കെണിയായി മാറുന്നു

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തുകേസ് മുഖ്യമന്ത്രിക്കെതിരേ തിരിയുന്നുവെന്ന സൂചന നല്കിക്കൊണ്ട്, പിണറായി വിജയന്റെ ...


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തുകേസ് മുഖ്യമന്ത്രിക്കെതിരേ തിരിയുന്നുവെന്ന സൂചന നല്കിക്കൊണ്ട്, പിണറായി വിജയന്റെ വസതിയില്‍ വച്ച് യുഎഇ കോണ്‍സല്‍ ജനറലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു എം. ശിവശങ്കറിനെ പരിചയപ്പെട്ടതെന്ന് പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നുവെന്ന ഗുരുതരമായ മൊഴിയും സ്വപ്‌ന നല്കിയിട്ടുണ്ട്.

സ്വപ്‌നയ്ക്കു സ്പേസ് പാര്‍ക്കില്‍ നിയമനം കിട്ടിയത് ഇതുസംബന്ധിച്ച് വിവാദമുണ്ടായതിനു ശേഷമാണെന്ന് മുഖ്യമന്ത്രി ഇന്നലെയു മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന മൊഴി നല്കിയത്. ഈ മൊഴിയുടെ പകര്‍പ്പാണ് ഇന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതോടെ, കള്ളക്കടത്തിലെ പ്രതികളെ മുഖ്യമന്ത്രിക്കും അറിയാമായിരുന്നുവെന്നു സ്ഥാപിക്കപ്പെടുകയാണ്.

2017ലാണ് സ്വപ്‌ന ആദ്യമായി ശിവശങ്കറിനെ കാണുന്നതും പരിചയപ്പെടുന്നതും. ഇതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ വച്ചായിരുന്നു.

അന്നത്തെ കൂടിക്കാഴ്ച യുഎഇ കോണ്‍സല്‍ ജനറലും പിണറായി വിജയനും തമ്മിലായിരുന്നു. ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ തന്നോടു നിര്‍ദ്ദേശിച്ചത് വിജയനായിരുന്നു.

തന്നെ അറിയില്ലെന്നു പിണറായി വിജയനു പറയാനാവില്ല. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ വിജയന് തന്നെ അറിയാമെന്നു സ്വപ്‌ന മൊഴികൊടുത്തിരിക്കുന്നത് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സ്വ്പന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതും മുഖ്യമന്ത്രിക്കു വിനയായി മാറും. നടത്തിയതു സ്വകാര്യ കൂടിക്കാഴ്ച ആയിരുന്നുവെന്ന മൊഴി മറ്റൊരു തരത്തില്‍ പ്രോട്ടോകോള്‍ പ്രശ്‌നങ്ങളിലേക്കും നയിക്കും.

ഈ കൂടിക്കാഴ്ചയില്‍, യു എ ഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള ഇടപാടുകള്‍ നോക്കുന്നത് ശിവശങ്കറാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സ്വപ്‌ന പറയുന്നു. തുടര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ വിളിച്ചിരുന്നു. താന്‍ തിരിച്ചും വിളിച്ചിരുന്നു. ഈ വിളികളിലൂടെ ബന്ധം വളര്‍ന്നുവെന്നും സ്വപ്‌ന മൊഴി കൊടുത്തു.

താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം. അതിനു തുടര്‍ച്ചയായാണ് സ്പേസ് പാര്‍ക്കിലെ നിയമനം വന്നതും. സ്‌പേസ് പാര്‍ക്കില്‍ അവസരമുണ്ടെന്നു പറഞ്ഞത് ശിവശങ്കറാണ്. 

സ്പേസ് പാര്‍ക്കിലെ നിയമനം താന്‍ അറിയേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു വിജയന്‍ ഇന്നലെ പറഞ്ഞത്. താന്‍ അറിഞ്ഞുവെന്ന് ഉറപ്പിച്ച് പറയുന്നതല്ല സ്വപ്‌നയുടെ മൊഴിയെന്നും തന്നോടും അക്കാര്യം പറയും എന്നാണ് സ്വപ്ന ധരിച്ചിട്ടുണ്ടാവുക എന്നുമാണ് വിജയന്‍ ഇന്നലെ പറഞ്ഞത്.

ഫലത്തില്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ പതുക്കെ അന്വേഷണം കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൊണ്ടുകെട്ടുകയാണ്. ഇതിന്റെ നഷ്ടം മുഖ്യമന്ത്രിക്കു മാത്രമായിരിക്കില്ല, പാര്‍ട്ടിക്കു കൂടിയാണ്.

Summary: The gold smuggling case is turning against the Chief Minister Pinarayi Vijayan. According to one of the accused, Swapna Suresh, she met Sivashankar at official residence of Pinarayi Vijayan in the presence of the UAE Consul General. Sapna has also made a serious statement that her appointment at Space Park was with the knowledge of the Chief Minister.

Keywords:  The gold smuggling case, Chief Minister Pinarayi Vijayan, Swapna Suresh, Sivashankar, UAE Consul General, Space Park, Chief Minister

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, ശിവശങ്കറിനെ പരിചയപ്പെടുന്നത് പിണറായി വിജയന്റെ വീട്ടില്‍ വച്ച്, സ്വപ്‌നയുടെ മൊഴി സര്‍ക്കാരിനും മുഖ്യനും കെണിയായി മാറുന്നു
സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, ശിവശങ്കറിനെ പരിചയപ്പെടുന്നത് പിണറായി വിജയന്റെ വീട്ടില്‍ വച്ച്, സ്വപ്‌നയുടെ മൊഴി സര്‍ക്കാരിനും മുഖ്യനും കെണിയായി മാറുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNhpHQ9tu4QYKtkrVfrR4rotGJX8k1K0HrPpbhU6PEftoZ7eagcVQRDNWGr6uuk3PbIBoxZ9fXw952p1_IDRaaS62rR5Zxbt7oQ8BWWRKOxF2JDrduze4VqHdcsuJXdnYZXbMKAds_QNou/s320/swapna.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNhpHQ9tu4QYKtkrVfrR4rotGJX8k1K0HrPpbhU6PEftoZ7eagcVQRDNWGr6uuk3PbIBoxZ9fXw952p1_IDRaaS62rR5Zxbt7oQ8BWWRKOxF2JDrduze4VqHdcsuJXdnYZXbMKAds_QNou/s72-c/swapna.png
www.vyganews.com
https://www.vyganews.com/2020/10/pinarayi-know-everything-says-swapna.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/pinarayi-know-everything-says-swapna.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy