സ്റ്റോക്ഹോം: അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്‌ളക്ക് സാഹിത്യത്തിനുളള നൊബല്‍ പുരസ്‌കാരത്തിന് അര്‍ഹയായി. 12 കവിതാ സമാഹാരങ്ങളും ലേഖനങ്ങളും ലൂയിസിന...
12 കവിതാ സമാഹാരങ്ങളും ലേഖനങ്ങളും ലൂയിസിന്റെ പേരിലുണ്ട്. അമേരിക്കയിലെ സമകാലിക സാഹിത്യ ലോകത്തെ സമുന്നത വ്യക്തിത്വമാണ് 72കാരിയായ ലൂയിസ്.
saying a few words, sometimes
— Louise Gluck (@LouiseGluck) October 31, 2011
throwing dirt in the open grave.
1968ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബോണ്‍ ആണ് ആദ്യ സമാഹാരം. ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ സപര്യയില്‍ വൈകാരികത, മരണം, രോഗ ശമനം എന്നിവയെ കുറിച്ച് നിരന്തരമായി കവിതകളെഴുതുന്നു. സാര്‍വ്വലൗകിക രചനകളായാണ് അവരുടെ കവിതകള്‍ വിലയിരുത്തപ്പെടുന്നത്. വെര്‍ച്വസ് നൈറ്റ്, ഫെയ്ത്ത്ഫുള്‍ എന്നീ കവിതാ സമാഹാരങ്ങളാണ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചത്.
പുലിറ്റ്‌സര്‍ പുരസ്‌കാരം, നാഷണല്‍ ബുക്ക് അവാര്‍ഡ്, അമേരിക്കന്‍ സര്‍ക്കാര്‍ സമ്മാനിക്കുന്ന നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍ എന്നിവയ്ക്ക് അര്‍ഹയായിട്ടുണ്ട്.
Summary: American poet Louis Glauque has been awarded the Nobel Prize for Literature.
She is the author of 12 poetry collections and essays. Lewis, 72, is one of America's leading figures in the contemporary literary world.
Keywords: Nobel Prize, Literature, American poet, Louis Glauke, Nobel Prize for Literature, Author, Contemporary literary world
COMMENTS