ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ലൂ.എഫ്.പി) എന്ന സംഘടന അര്‍ഹരായി. ലോകത്തെ പട്ടിണി മാറ...
ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ലൂ.എഫ്.പി) എന്ന സംഘടന അര്‍ഹരായി.
ലോകത്തെ പട്ടിണി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമാണ് അവരെ ഈ അവാര്‍ഡിന് അര്‍ഹരാക്കിയത്.
88 രാജ്യങ്ങളിലെ ഏകദേശം പത്തു കോടി ജനങ്ങള്‍ക്കാണ് ഈ സംഘടന ഭക്ഷണമെത്തിക്കുന്നത്. 1963 ല്‍ സ്ഥാപിതമായ ഈ സംഘടന ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ്.
keywords:Nobel peace prize, WFP, World, 2020
COMMENTS