തിരുവനന്തപുരം: കേരളമാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്...
തിരുവനന്തപുരം: കേരളമാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഒരു സമയം അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നു ഉത്തരവില്‍ പറയുന്നുണ്ട്. ഈമാസം 31 വരെയാണ് നിയന്ത്രണം. അഞ്ചു പേരില്‍ കൂടുതല്‍ പൊതു ഇടങ്ങളില്‍ കൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഇതേസമയം, ജില്ലയിലെ സാഹചര്യം നോക്കി നിയന്ത്രണത്തില്‍
കളക്ടര്‍മാര്‍ക്ക് ഉത്തരവിറക്കാമെന്നും ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടര്‍ക്ക് വ്യക്തതവരുത്താമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
എന്നാല്‍, പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
വിവാഹച്ചടങ്ങുകള്‍, മരണം എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.
മറ്റു നിയന്ത്രണങ്ങള്‍:
* തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം.
* ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് വേണ്ട ക്രിമിനല്‍ നടപടി സ്വീകരിക്കാം.
* ആവശ്യമെങ്കില്‍ 144 ഉള്‍പ്പടെ പ്രഖ്യാപിക്കാം.
Keywords: Kerala, Coronavirus, Covid, E Chandrasekharan
COMMENTS