കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിനൊപ്പം ചേരുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ചു നടന്ന പാര്‍ട്ടി ...
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിനൊപ്പം ചേരുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ചു നടന്ന പാര്‍ട്ടി നേതൃയോഗത്തിനു ശേഷം ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ തങ്ങള്‍ എല്‍.ഡി.എഫിനൊപ്പമെന്ന നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു.
ഉപാധികളൊന്നുമില്ലാതെയാണ് ഇടതുപക്ഷത്തേക്കു പോകുന്നതെന്നും മറ്റു കാര്യങ്ങളൊക്കെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നും രാജ്യത്തെ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ എല്‍.ഡി.എഫിനേ സാധിക്കുകയുള്ളൂവെന്നും എം.പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കെ.എം മാണിയുടെ രാഷ്ട്രീയത്തെ യു.ഡി.എഫ് അപമാനിച്ചുവെന്നും ആത്മാഭിമാനം പണയംവച്ച് യു.ഡി.എഫില്‍ തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (എം) ഓഫീസിന്റെ ബോര്‍ഡ് രണ്ടില ചിഹ്നം ഒഴിവാക്കി കെ.എം മാണിയുടെ ചിത്രം വച്ച് പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇതോടെ കുറച്ചുനാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) ഔദ്യോഗികമായി തന്നെ രണ്ടായി പിരിഞ്ഞു.
Keywords: Kerala congress Jose K Mani, L.D.F, Press meet, Today
COMMENTS