സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണം കളക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എക്കും കാരാട്ട് ഫൈസലിനും പങ്കുണ്ടെന്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണം കളക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എക്കും കാരാട്ട് ഫൈസലിനും പങ്കുണ്ടെന്ന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി സിപിഎമ്മിനു പുതിയ കുരുക്കായി മാറുന്നു.
കൊടുവള്ളിയില്‍ നിന്ന് ഇടതു സ്വതന്ത്രനായി വിജയിച്ച എംഎല്‍എയാണ് കാരാട്ട് റസാഖ്.
റസാഖിനും ഫൈസലിനും വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നു സൗമ്യ നല്‍കിയ മൊഴി പുറത്തുവന്നിരിക്കുകയാണ്. ഇതേ വിവരം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനു മൊഴി നല്കിയെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു.
എന്നാല്‍, തനിക്കു സ്വര്‍ണം കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് കാരാട്ട് റസാഖ്. കസ്റ്റംസ് സൗമ്യയില്‍നിന്ന് ജൂലായ് എട്ടിനാണ് മൊഴിയെടുത്തത്. പ്രതികളില്‍ ഒരാളായ സ്വപ്നയുടെ ഒത്താശയോടുകൂടിയായിരുന്നു സ്വര്‍ണം കടത്തിയതെന്നും സൗമ്യ മൊഴി കൊടുത്തിട്ടുണ്ട്. സ്വര്‍ണം കള്ളക്കടത്ത് എതിര്‍ത്തപ്പോള്‍ സന്ദീപ് തന്നെ ഉപദ്രവിച്ചെന്നും സൗമ്യ മൊഴി കൊടുത്തിട്ടുണ്ട്.
തന്റെ പേര് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പറയുന്നതെന്നാണ് കാരാട്ട് റസാഖ് നിലപാടെടുത്തിരിക്കുന്നത്. കേസിലെ പ്രതി റമീസിനെയോ മറ്റുള്ളവരെയോ അറിയില്ല. സൗമ്യയുടെ മൊഴിക്കു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാകാം. അവരുടെ മൊഴി വിശ്വസനീയമല്ല. അജണ്ട വച്ചുളള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ആരും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല- റസാഖ് പറഞ്ഞു.
റസാഖിന്റെ ബന്ധുവും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ഇടതു കൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കാരാട്ട് ഫൈസല്‍ നേരത്തേയും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മിനി കൂപ്പറില്‍ കയറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനാജാഗ്രതാ യാത്രയ്ക്ക് എത്തിയതും വന്‍ വിവാദമായിരുന്നു.
Summary: Sandeep Nair's wife Soumya's statement that Karat Razak MLA and Karat Faisal are involved in the gold smuggling case through the airport is becoming a new head ache for the CPM.Karat Razak is the MLA who won as a Left Independent from Koduvalli.
Keywords: Sandeep Nair, Wife, Soumya, Karat Razak MLA , Karat Faisal , Gold smuggling case, CPM, Left Independent, Koduvalli
COMMENTS