ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ആന്‍ജിയോപ്ലാസ്റ്...
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി.
അറുപത്തി ഒന്നുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെ തന്നെ ഒന്നാംനിര ഓള്‍റൗണ്ടറായിരുന്നു കപില്‍ദേവ്. 1983 ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നു. നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം.
ക്രിക്കറ്റ് ലോകത്തിലെ പ്രമുഖര്‍ അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി രംഗത്തെത്തി.
Keywords: Kapil Dev, Heart attack, Hospital, Angioplasty
COMMENTS