തിരുവനന്തപുരം: വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ഉണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന ഭക്ഷ്യസുര...
തിരുവനന്തപുരം: വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ഉണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്. ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ ഇത്തരം കുടില്‍ വ്യവസായം നടത്തുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും.
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ വരുമാന മാര്‍ഗ്ഗത്തിനായി ധാരാളം ആളുകള്‍ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരില്‍ അധികം ആളുകള്‍ക്കും ലൈസന്‍സും മറ്റും ഇല്ലാത്തവരാണ്.
12 ലക്ഷം രൂപയ്ക്ക് മുകളിലാണ് കച്ചവടമെങ്കില്‍ ലൈസന്‍സ് എടുക്കണമെന്നതും അതിനു താഴെയാണ് വരുമാനമെങ്കില്‍ രജിസ്ട്രേഷന് നടത്തണമെന്നതുമാണ് നിയമം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം കച്ചവടങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
Keywords: Homemade food selling, Licence, Fine
COMMENTS