കൊച്ചി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാ...
കൊച്ചി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം താന്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളുടെ രഹസ്യ മൊഴി എടുക്കാനായി ഉത്തരവിടുകയായിരുന്നു.
Keywords: Gold smuggling case, Sandeep Nair, Court, Ernakulam


COMMENTS