ബംഗളൂരു: കൈവശമുള്ള പണത്തിന്റെ സ്രോതസിനെ കുറിച്ചുളള ചോദ്യം ചെയ്യലില്‍ നിന്ന് ബിനീഷ് ഒഴിഞ്ഞുമാറുന്നുവെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില...
ബിനീഷ് പല ചോദ്യങ്ങള്‍ക്കും നല്കുന്ന ഉത്തരം തൃപ്തികരമല്ല. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെല്ലാം കസ്റ്റഡി കാലാവധി കഴിയും മുമ്പ് ഇ ഡിക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. നാലു ദിവസത്തേയ്ക്കാണ് ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളത്.
ഇന്നും ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ബിനീഷില്‍ നിന്നു കഴിയുന്നത്ര വിവരങ്ങള്‍ തേടാനാണ് തീരുമാനം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ബിനീഷ് ചെയ്യുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പരാതി.
ഇതേസമയം, മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന് പണം നല്‍കിയതായി ബിനീഷ് സമ്മതിച്ചു. കൊടുത്ത പണത്തെക്കുറിച്ചു വിശദമായി ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. വൈറ്റില സ്വദേശിയായ അനൂപ് മുഹമ്മദ് പരപ്പന അഗ്രഹാര ജയിലിലാണ്.
ഇതിനിടെ, മയക്കുമരുന്നു കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യംചെയ്യാനൊരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ശ്രമിച്ചേക്കുമെന്നറിയുന്നു.
ഓഗസ്റ്റില്‍ അനൂപിനെയും മറ്റു രണ്ടു പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസ് ബിനീഷിനെതിരേ തിരിയുന്നത്. താന്‍ മയക്കുമരുന്നു വാങ്ങി വിറ്റിരുന്നെന്നും ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇഡിയുടെ ചോദ്യംചെയ്യലില്‍ അനൂപ് സമ്മതിച്ചിരുന്നു.
Keywords: Bineesh Kodiyeri, Enforcement Directorate, NCB, Bangalore
COMMENTS