സ്വന്തം ലേഖകന്‍ കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണം കള്ളക്കടത്ത് കേസില്‍ കേരള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്...
സ്വന്തം ലേഖകന്‍
കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണം കള്ളക്കടത്ത് കേസില്‍ കേരള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കുമെന്നറിയുന്നു.
ഇക്കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയതായി അറിയുന്നു. ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോടു കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അദ്ദേഹത്തെ കഴിഞ്ഞ ദിവസം പതിനൊന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണം കള്ളക്കടത്തുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ തുടക്കത്തില്‍ കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ കിട്ടിയിരുന്നില്ല. പിന്നീട് നടത്തിയ വിശദ അന്വേഷണത്തില്‍ പുതിയ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും ലഭ്യമായി. ഇവയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ അന്വേഷണമാണ് ശിവശങ്കറിന് വിനയായി മാറിയത്.
കസറ്റംസിന്റെ കണ്ടെത്തലുകളെക്കുറിച്ചു ചൊവ്വാഴ്ച വിശദീകരണം നല്കാനും ശിവശങ്കറിനോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചൊവ്വാഴ്ച തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്നയുമായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍ പോലും ശിവശങ്കറിന് വിനയായി മാറിയിരിക്കുകയാണ്.
സ്വപ്നയുടെ പണമിടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് ഏതാണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കു ബാങ്ക് ലോക്കര്‍ എടുത്തു നല്‍കിയതും വിനയായിട്ടുണ്ട്. ഈ ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും സംശയങ്ങള്‍ നീക്കാനായാതും അദ്ദേഹത്തിനു വിനയായി മാറുകയാണ്.
Keywords: Principal secretary, Minister, Kerala, M Sivasankar, Smuggling, Customs, Legal advice
COMMENTS