ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടറും മണിപ്പൂര്‍, നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായ അശ്വനി കുമാറിനെ ബുധനാഴ്ച രാത്രി ഷിംലയിലെ വസതിയില്‍ തൂങ്ങിമരിച്...
ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടറും മണിപ്പൂര്‍, നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായ അശ്വനി കുമാറിനെ ബുധനാഴ്ച രാത്രി ഷിംലയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 69 വയസ്സായിരുന്നു.
2013 നും 2014 നും ഇടയില്‍ നാഗാലാന്‍ഡ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് മണിപ്പൂര്‍ ഗവര്‍ണറുടെ ചുമതലയും വഹിച്ചിരുന്നു.
അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തുവെന്നു തന്നെയാണ് കരുതുന്നതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് മോഹിത് ചൗള പറഞ്ഞു. കുറച്ചുനാളായി അശ്വനി കുമാര്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ചൗള പറഞ്ഞു.
ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിട്ടുണ്ട്. പൊലീസ് ഇതു പരിശോധനയ്ക്കായി എടുത്തു. കുറിപ്പിലെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് അനുചിതമാണെന്നും ഡിജിപി സഞ്ജയ് കുണ്ടു പ്രതികരിച്ചു.
ഉയര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും സംഭവസ്ഥലത്തെത്തി.
ഇന്നു വൈകുന്നേരവും പതിവുപോലെ സവാരിക്കു പോയി വന്ന അശ്വനി കുമാര്‍ മുകള്‍ നിലയിലെ മുറിയില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രി ഭക്ഷണത്തിനായി വിളിക്കുന്നതിന് വീട്ടുകാര്‍ എത്തിയപ്പോഴാണ് തൂങ്ങി നില്ക്കുന്നതായി കണ്ടത്.
37 വര്‍ഷം ഹിമാചല്‍ പ്രദേശ് കേഡറില്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു. 2006 നും 2008 നും ഇടയില്‍ ഹിമാചല്‍ പ്രദേശ് ഡിജിപിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടറായി നിയമിതനായി. സംസ്ഥാന പൊലീസില്‍ നിന്ന് സിബിഐ തലവനാവുന്ന ആദ്യ ഉദ്യോഗസ്ഥനായിരുന്നു.
കുപ്രസിദ്ധമായ ആരുഷി തല്‍വാര്‍ കൊലപാതക കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത് അശ്വനി കുമാറിന്റെ നേതൃത്വകാലത്തായിരുന്നു. ആരുഷിയെ കൊന്നത് മാതാപിതാക്കളാണെന്ന് സിബിഐ തെളിയിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് 2013 ല്‍ സിബിഐ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും 2017 ല്‍ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Summary: Former CBI director and former governor of Manipur and Nagaland Ashwani Kumar was found hanged at his residence in Shimla on Wednesday night. He was 69 years old. He also served as the Governor of Nagaland between 2013 and 2014. In the meantime, he was also the Governor of Manipur.
Keywords: Summary: CBI director, Former governor, Manipur, Nagaland, Ashwani Kumar, Shimla
COMMENTS