കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എ നികുതി കുരുക്കില്‍. കോഴിക്കോട് നഗരസഭ എം.എല്‍.എയുടെ അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്...
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എ നികുതി കുരുക്കില്‍. കോഴിക്കോട് നഗരസഭ എം.എല്‍.എയുടെ അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി. പ്ലസ് ടു കോഴ കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് കെ.എം ഷാജിക്കെതിരെ പുതിയ കുരുക്ക് വരുന്നത്.
കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ എം.എല്‍.എയുടെ വീട് അളന്നിരുന്നു. കോര്‍പ്പറേഷന്‍ അളവില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണ്ണം കൂട്ടിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാം നിലയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.
Keywords: K.M Shaji MLA, ED, Kozhikode corporation
COMMENTS