ദുബായ്: തോല്‍ക്കുമെന്ന് ഉറപ്പായ കളിയില്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഹൈദരാബാദിനെ തര്‍ത്ത് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഐ.പി.എല്ലില്‍ പ്ലേ ഓ...
ദുബായ്: തോല്‍ക്കുമെന്ന് ഉറപ്പായ കളിയില്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഹൈദരാബാദിനെ തര്‍ത്ത് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്തി.
കുറഞ്ഞ സ്‌കോര്‍ മാത്രം ഉയര്‍ത്തിയ പഞ്ചാബിനെ ഹൈദരാബാദ് അനായാസം മറികടക്കുമെന്നു തോന്നിപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സ് പകുതിയ കഴിഞ്ഞതോടെ കളിയാകെ മാറിമറിയുകയായിരുന്നു.
ജയിക്കാന്‍ 127 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയിരുന്നത്. അവര്‍ 114 ന് എല്ലാവരും പുറത്താവുകയായിരുന്നു.
പഞ്ചാബ് 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. 32 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട് പ്രകടനം നടത്തിയത്.
സണ്‍റൈസേഴ്സിനായി സന്ദീപ് ശര്‍മയും റാഷിദ് ഖാനും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പഞ്ചാബ് ബൗളര്‍മാരുടെ നിശ്ചയദാര്‍ഢ്യമാണ് കളി തിരിച്ചുപിടിച്ചത്. അനായാസ ജയത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന ഹൈദരാബാദിനെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
തുടര്‍ച്ചായ നാലുമത്സരങ്ങള്‍ വിജയിച്ച് പഞ്ചാബ് പ്ലേ ഓഫ് സാധ്യതക കൂടുതല്‍ തെളിമയുള്ളതാക്കി. മറുവശത്ത് അപ്രതീക്ഷിത തോല്‍വിയോടെ സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുകയും ചെയ്തു.
മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപും ക്രിസ് ജോര്‍ദാനുമാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്. മുഹമ്മദ് ഷമി, എം. അശ്വിന്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സണ്‍റൈസേഴ്സിനു മികച്ച തുടക്കമാണ് കിട്ടിയത്. പിന്നാലെ വന്നവര്‍ക്കു പക്ഷേ, അതിന്റെ ഗുണം മുതലെടുക്കാനായില്ല. 35 റണ്‍സെടുത്ത ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
Summary: Kings XI Punjab maintained their play-off chances in the IPL by making an incredible comeback in a losing match. With a low score, Hyderabad looked set to overtake Punjab easily. Halfway through the second inning, the game changed.
Sunrisers Hyderabad needed 127 runs to win. They were all out for 114. Punjab scored 126 for seven in 20 overs. Nicholas Pooran was the only Punjab batsman to score 32 runs.
Keywords: Kings XI Punjab, Play-off, IPL, Hyderabad , Nicholas Pooran
COMMENTS