പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തിയെ സുല്‍ത്താന്...
പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തിയെ സുല്‍ത്താന്‍ പേട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അവശനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ അവിടെനിന്നു ഇറങ്ങിപ്പോവുകയായിരുന്നു.
വാളയാര്‍ പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (63), രാമന്‍ (65), ശിവന്‍ (45) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. രാമന്‍ ഞായറാഴ്ച ഉച്ചയ്ക്കും അയ്യപ്പന്‍ വൈകുന്നേരവും ശിവന്‍ ഇന്നു രാവിലെയുമാണ് മരിച്ചത്.
ഞായറാഴ്ച ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യത്തിനു വീര്യം കൂട്ടാനായി സാനിറ്റൈസര്‍ പോലെ എന്തോ ഉപയോഗിച്ചിരുന്നതായി സംശയം വര്‍ദ്ധിച്ചിട്ടുണ്ട്. സാനിറ്റൈസറിന്റെ ഗന്ധം ഇവര്‍ മദ്യപിച്ചിരുന്ന പരിസരത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസും എക്‌സൈസും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ മദ്യത്തില്‍ എന്താണ് കലര്‍ത്തിയിരുന്നതെന്നു വ്യക്തമാവും.
മദ്യപസംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന് കോളനി നിവാസികള്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: Murthy, a native of Chellankavu, who escaped while undergoing treatment at the district hospital after consuming fake liquor in Walayar, was found dead in Sultanpeta. Ayyappan (63), Raman (65) and Sivan (45) of Walayar Payatukadu colony had died earlier. Raman died on Sunday afternoon, Ayyappan in the evening and Shivan this morning.
Keywords: Murthy, Chellankavu, Treatment, District hospital, Fake liquor, Walayar, Sultanpeta, Ayyappan , Raman ,Sivan, Payatukadu colony
COMMENTS