ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ 2021 ജൂണില്‍ തയ്യാറാകുമെന്ന് സൂചന. ബയോടെക്കിന്റെ വാക്‌സിന...
ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ 2021 ജൂണില്‍ തയ്യാറാകുമെന്ന് സൂചന.
ബയോടെക്കിന്റെ വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണത്തിലാണ്. 14 സംസ്ഥാനങ്ങളിലായി ഇരുപതിനായിരത്തോളം വളണ്ടിയര്‍മാരില്‍ അവസാനഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും.
മൂന്നാംഘട്ട പരീക്ഷണം വിജയിക്കുകയാണെങ്കില്‍ വൈകാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ വിതരണ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. അനുമതി ലഭിച്ചാല്‍ 2021 ജൂണില്‍ വാക്‌സിന്‍ വിതരണത്തിന് എത്തിക്കാന്‍ കഴിയുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് കമ്പനിയുടെ ഗവേഷണം. അതുകൊണ്ടുതന്നെ അനുമതി എളുപ്പം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ കമ്പനിക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
10 സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. ഇതിന്റെ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടെ കമ്പനി മൂന്നാം ഘട്ട പരീക്ഷണത്തിന് അപേക്ഷിക്കുകയായിരുന്നു.
ഇതോടൊപ്പം, ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനേകയും പുണെ ആസ്ഥാനമായുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നിര്‍മ്മിക്കുന്ന വാക്‌സിനും മൂന്നാം ഘട്ടം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സൈഡസ് കാഡില തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനും രണ്ടാം ഘട്ട പരീക്ഷണം കടന്നിട്ടുണ്ട്.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ മൂന്നാംഘട്ടത്തില്‍ എത്തിനില്‍ക്കെ അതിവിപുലമായ വിതരണ സംവിധാനം ഒരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യമേഖലയുടെ സഹായവും കേന്ദ്രം തേടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നേരിട്ടായിരിക്കും വാക്‌സിന്‍ വിതരണത്തിനു ചുക്കാന്‍ പിടിക്കുക. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നതിന് അനുമതി ഉണ്ടാവില്ല.
Summary: Hyderabad-based Bharat Biotech's Covid vaccine is expected to be ready in June 2021.The Biotech vaccine is in the final stages of testing. The final phase of testing will begin soon on 20,000 volunteers in 14 states.
If the third phase of the experiment is successful, it is expected that the Central Government will issue the distribution permit soon. Sai Prasad, the company's executive director, said the vaccine could be delivered by June 2021 if approved.
Keywords: Hyderabad, Bharat Biotech's, Covid vaccine, June 202, Testing, Volunteers, Central Government, Distribution permit, Sai Prasad
COMMENTS