തിരുവനന്തപുരം: അഞ്ച് കോളജുകളില്‍ വ്യാപകമായ കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക്ക് മൂന്നാം സെമസ്റ...
തിരുവനന്തപുരം: അഞ്ച് കോളജുകളില്‍ വ്യാപകമായ കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക്ക് മൂന്നാം സെമസ്റ്റര്‍ മാത്താമാറ്റിക്‌സ് സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി.
വാട്‌സ് ആപ് ഗ്രൂപ്പു വഴിയാണ് കോപ്പിയടി നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്‍വിജിലേറ്റര്‍മാര്‍ അകലം പാലിച്ചത് കുട്ടികള്‍ സൗകര്യമായി എടുക്കുകയായിരുന്നു.
കോപ്പിയടി നടക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് മൊബൈല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്.
ചോദ്യം പേപ്പര്‍ കിട്ടിയ ഉടന്‍ തന്നെ ഫോട്ടോയെടുത്ത് ഗ്രൂപ്പുകളില്‍ അയച്ചു. തുടര്‍ന്ന് ഉത്തരം ഗ്രൂപ്പിലേക്ക് ഇടുകയായിരുന്നു. ഇതു കണ്ട് മിക്കവരും ഉത്തരമെഴുതി. വിദ്യാര്‍ത്ഥികള്‍ തന്നെ സംഘടിതമായി വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു കള്ളക്കളി.
ഗ്രൂപ്പില്‍ ധാരാളം പേരുണ്ടെന്നു കണ്ടെത്തിയാണ് പരീക്ഷ റദ്ദാക്കിയത്. സാങ്കേതിക സര്‍വകലാശാല പ്രോ വി.സിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.
സംഭവത്തെക്കുറിച്ച് സര്‍വകലാശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിശദ അന്വേഷണം നടക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിക്ക് ആലോചനയുണ്ട്.
COMMENTS