തിരുവനന്തപുരം : വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി കനി കുസൃതി പറഞ്ഞു...
തിരുവനന്തപുരം : വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി കനി കുസൃതി പറഞ്ഞു.
നിലവിലെ സംവരണ സംവിധാനത്തെ എതിര്‍ത്തും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചും താന്‍ സംസാരിച്ചതായി വ്യാജ പ്രസ്താവനകള്‍ തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പുറത്തുവന്നിരിക്കുന്ന വ്യാജ പ്രസ്താവനയില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമാണെന്നു കനി പറയുന്നു.
ഞാനറിയാതെ എന്റെ പേരില്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും കനി ഫേസ് ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.
Summary: Actress Kani Kusruthi has said that she will take legal action against those who spread untruths in her name. Friends have pointed out that false statements have been circulating on social media in my name that I had spoken out against the current reservation system and in favor of economic reservation, said Kani.
Kani says that everything written about my education in the fake statement that has come out is factually incorrect. "I will take legal action against those who spread such propaganda in my name without my knowledge," Kani said in a post on her Facebook page.
COMMENTS