കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്നത്തെ വിചാരണ നിര്‍ത്തിവച്ച് കോടതി. വിചാരണ മാറ്റുകയാണെന്നും മറ്റുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്നത്തെ വിചാരണ നിര്‍ത്തിവച്ച് കോടതി. വിചാരണ മാറ്റുകയാണെന്നും മറ്റുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് നടപടി.
വിചാരണ കോടതിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസില്‍ സുതാര്യമായ വിചാരണ നടക്കുമെന്ന് കരുതുന്നില്ലെന്നും ഇരയ്ക്ക് നീതി ലഭ്യമാകും എന്നു കരുതുന്നില്ലെന്നും അതിനാല്‍ ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നടപടി.
Keywords: Actress attacked case, Court, Trial, Stop
COMMENTS