തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന നിരക്ക് 9000 കടക്കുന്നത്. ഇന്നത്തെ രോ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന നിരക്ക് 9000 കടക്കുന്നത്.
ഇന്നത്തെ രോഗികളില്‍ 8274 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 657 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 20 മരണം സ്ഥിരീകരിച്ചു.
4092 പേര്‍ രോഗവിമുക്തരായി. പോയ 24 മണിക്കൂറിനിടെ 63175 സാമ്പിളുകളാണ് പരിശോധിച്ചത്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരികരിച്ചു.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രോഗവ്യാപനം ഇന്ന് ആയിരം കടന്നു.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 1096
എറണാകുളം 1042
മലപ്പുറം 1016
കോഴിക്കോട് 1146
കൊല്ലം 892
തൃശൂര്‍ 812
പാലക്കാട് 633
കണ്ണൂര്‍ 625
ആലപ്പുഴ 605
കാസര്‍കോട് 476
കോട്ടയം 432
പത്തനംതിട്ട 239
ഇടുക്കി 136
വയനാട് 108.
ഇന്ന് 63 പുതിയ ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍ 15 പ്രദേശങ്ങളെ ഒഴിവാക്കി.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനി അമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 791 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
വിവിധ ജില്ലകളിലായി 2,46,631 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 30,853 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചത്.
COMMENTS