തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 27 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7646 പേര്‍ക്ക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 27 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1250 (994)
കോഴിക്കോട് 1149 (1087)
തൃശൂര്‍ 1018 (1005)
കൊല്ലം 935 (923)
ആലപ്പുഴ 790 (717)
തിരുവനന്തപുരം 785 (582)
കോട്ടയം 594 (588)
മലപ്പുറം 548 (502)
കണ്ണൂര്‍ 506 (385)
പാലക്കാട് 449 (218)
പത്തനംതിട്ട 260 (198)
കാസര്‍കോട് 203 (197)
വയനാട് 188 (178)
ഇടുക്കി 115 (72).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുക്കുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളക്കിണര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലക്കോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-94
തിരുവനന്തപുരം 22
കോഴിക്കോട് 19
കണ്ണൂര്‍ 19
എറണാകുളം 7
തൃശൂര്‍ 6
കൊല്ലം 5
പത്തനംതിട്ട 4
മലപ്പുറം 3
വയനാട് 3
കാസര്‍കോട് 3
കോട്ടയം 2
ഇടുക്കി 1
നെഗറ്റീവായവര്‍-7660
തിരുവനന്തപുരം 594
കൊല്ലം 459
പത്തനംതിട്ട 265
ആലപ്പുഴ 366
കോട്ടയം 1020
ഇടുക്കി 90
എറണാകുളം 633
തൃശൂര്‍ 916
പാലക്കാട് 735
മലപ്പുറം 1028
കോഴിക്കോട് 720
വയനാട് 137
കണ്ണൂര്‍ 358
കാസര്‍കോട് 339.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-11
മലപ്പുറം ജില്ല
ഊരകം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18)
കോട്ടയം ജില്ല
മാടപ്പള്ളി (14, 18)
പാലക്കാട് ജില്ല
പട്ടാഞ്ചേരി (10, 16), ചാലിശേരി (1)
ഇടുക്കി ജില്ല
അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4)
എറണാകുളം ജില്ല
പിറവം (സബ് വാര്‍ഡ് 1)
തൃശൂര്‍ ജില്ല
വേലൂര്‍ (2)
കൊല്ലം ജില്ല
കടയ്ക്കല്‍ (5).
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Coronavirus, India, Kerala
COMMENTS