തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 48,253 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കണക്ക്. ഇന്നലെയും പരിശോധ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 48,253 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കണക്ക്. ഇന്നലെയും പരിശോധന കുറവായിരുന്നു. അതുകൊണ്ടു തന്നെ രോഗികളുടെ എണ്ണവും കുറവായിരുന്നു. ഒരു ലക്ഷത്തിനു മുകളില്‍ പ്രതിദിന പരിശോധനയാണ് കേരളത്തിന് ഇപ്പോള്‍ വേണ്ടതെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ഇന്ന് 21 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 8039 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8764
* ഇന്ന് നെഗറ്റീവായവര്‍-7723
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21
* സമ്പര്‍ക്ക രോഗികള്‍-8039
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-528
* ഇതുവരെയുള്ള കോവിഡ് മരണം-1046
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-36
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-85
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-76
* ചികിത്സയിലുള്ളവര്‍-95,407
* രോഗമുക്തര്‍ ഇതുവരെ-2,07,357
* നിരീക്ഷണത്തിലുള്ളവര്‍-2,82,000
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-27,159
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2925
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-660
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-48,253
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-36,76,682
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1139 (1040)
എറണാകുളം 1122 (949)
കോഴിക്കോട് 1113 (1049)
തൃശൂര്‍ 1010 (950)
കൊല്ലം 907 (862)
തിരുവനന്തപുരം 777 (680)
പാലക്കാട് 606 (575)
ആലപ്പുഴ 488 (459)
കോട്ടയം 476 (435)
കണ്ണൂര്‍ 370 (333)
കാസര്‍കോട് 323 (308)
പത്തനംതിട്ട 244 (224)
വയനാട് 110 (104)
ഇടുക്കി 79 (71).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21
ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോട്ടക്കാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുനി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാതൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിട്ടനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മുകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍കോട് ചെങ്കള സ്വദേശി അബ്ദുള്ള (66).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-76
തിരുവനന്തപുരം 24
കൊല്ലം 16
മലപ്പുറം 11
എറണാകുളം 5
കോഴിക്കോട് 5
പത്തനംതിട്ട 3
ഇടുക്കി 3
തൃശൂര്‍ 3
ആലപ്പുഴ 2
കോട്ടയം 2.
നെഗറ്റീവായവര്‍-7723
തിരുവനന്തപുരം 815
കൊല്ലം 410
പത്തനംതിട്ട 203
ആലപ്പുഴ 534
കോട്ടയം 480
ഇടുക്കി 129
എറണാകുളം 1123
തൃശൂര്‍ 650
പാലക്കാട് 385
മലപ്പുറം 772
കോഴിക്കോട് 1236
വയനാട് 122
കണ്ണൂര്‍ 442
കാസര്‍കോട് 422.
ഹോട്ട് സ്‌പോട്ടുകള്‍-11
കോട്ടയം ജില്ല
ഭരണങ്ങാനം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9)
എറണാകുളം ജില്ല
ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17)
തൃശൂര്‍ ജില്ല
എടത്തുരുത്തി (15), ചേലക്കര (11)
പത്തനംതിട്ട ജില്ല
തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13)
ഇടുക്കി ജില്ല
ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14)
വയനാട് ജില്ല
മൂപ്പൈനാട് (സബ് വാര്‍ഡ് 4).
15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Summary: Covid-19 has been confirmed for 8764 people in the state today. This figure is when 48,253 samples were tested. The tests were limited yesterday as well. Experts say that Kerala now needs more than one lakh daily sample tests.
Keywords: Covid-19, Samples, Experts, Kerala, Coronavirus
COMMENTS