ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയെയുള്ള കങ്കണയു...
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയെയുള്ള കങ്കണയുടെ വിവാദ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതോടെ നടിക്ക് ആയുധധാരികളായ പത്ത് കമാന്റോസ് അംഗരക്ഷകരാവും.
മഹാരാഷ്ട്രയെ പാക് അധിനിവേശ കശ്മീറുമായി താരതമ്യപ്പെടുത്തിയുള്ളതായിരുന്നു നടിയുടെ പോസ്റ്റ്. ഇതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു.
നടി മുംബൈയില്‍ പ്രവേശിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. നടി ട്വീറ്റ് പിന്‍വലിച്ചില്ലെങ്കില്‍ ശിവസേന പ്രവര്‍ത്തകരായ സ്ത്രീകള്‍ ചൂലുകൊണ്ട് അടിക്കുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശിവസേനയുടെ പ്രസ്താവനയ്‌ക്കെതിരെ വെല്ലുവിളിച്ചുകൊണ്ടാണ് നടി പ്രതികരിച്ചത്. ഈ തര്‍ക്കം തുടരുന്നതിനിടെ കങ്കണ സെപ്തംബര്‍ ഒന്‍പതിന് മുംബൈയിലെത്തുന്നുണ്ട്. നടിയുടെ കുടുംബവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
Keywords: Y plus category security, Kangana Ranaut, Maharashtra, Central government
COMMENTS