തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക സമയത്ത് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ...

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക സമയത്ത് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ് എന്നിവരുടെ സുഹൃത്തുക്കളായ റിയാസ്, അപ്പു, ഗോകുല്‍ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍ കൂട്ടുകാര്‍ക്ക് വെട്ടേറ്റതോടെ അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്.
അതേസമയം ഈ കേസില്‍ ഇതുവരെ ഒന്‍പത് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഒന്‍പതാം പ്രതി അന്‍സാര്‍ ബന്ധുവീട്ടില്‍ നിന്നും ഇന്ന് പൊലീസ് പടിയിലാവുകയായിരുന്നു.
Keywords: Venjarammoodu muder, Police, Friends, LDF, UDF
COMMENTS