ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രയില്‍ നടന്ന കൂട്ടബലാത്സംഗ സംഭവം രാജ്യത്തെയാകെ നടുക്കിയതിനു പിന്നാലെ, സംസ്ഥാനത്ത് പിന്നെയും പീഡന പരമ്പര. 22 വയസ്...
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രയില്‍ നടന്ന കൂട്ടബലാത്സംഗ സംഭവം രാജ്യത്തെയാകെ നടുക്കിയതിനു പിന്നാലെ, സംസ്ഥാനത്ത് പിന്നെയും പീഡന പരമ്പര.
22 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നപ്പോള്‍ എട്ടു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി.
ബല്‍റാംപുര്‍ ജില്ലയിലാണ് 22കാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതുവെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജന്‍ വര്‍മ അറിയിച്ചു.
ജോലിക്ക് പോയ യുവതി മടങ്ങിയെത്താന്‍ വൈകി. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണിനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.
ആറംഗ സംഘമായിരുന്നു അക്രമത്തിനു പിന്നില്‍. പീഡനത്തില്‍ അവശയായ യുവതിയെ റിക്ഷയില്‍ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. യുവതിയുടെ രണ്ടുകാലുകളും നട്ടെല്ലും അക്രമത്തെത്തുടര്‍ന്ന് തകര്‍ന്നിരുന്നു. ബലാത്സംഗത്തിനിരയാക്കിയവരുടെ പേരുകള്‍ യുവതി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വീട്ടുകാര്‍ പൊലീസിന് വിശദ പരാതി നല്‍കി. പക്ഷോ, പ്രതികളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായി പരാതിയുണ്ട്.
യുപിയിലെ അസംഗഢില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 20 വയസുകാരനായ ഡാനിഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നുവെന്നു പറഞ്ഞ് അയല്‍വാസിയായ ഇയാള്‍ കൂടെ കൂട്ടുകയായിരുന്നു.
തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി.
കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: UP, Rape, Murder, Yogi Adityanath
COMMENTS