ന്യൂഡല്‍ഹി : ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ശിരോമണി അകാലിദള്‍ അംഗമായ കേന്ദ്രമന്ത്രി ഹര്‍ സിമ്രത് കൗര്...
ന്യൂഡല്‍ഹി : ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ശിരോമണി അകാലിദള്‍ അംഗമായ കേന്ദ്രമന്ത്രി ഹര്‍ സിമ്രത് കൗര്‍ രാജിവച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ രാജി.
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയായ കൗര്‍, ലോക്സഭയില്‍ ഭട്ടിന്‍ഡ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ബില്ലിനെതിരെ പഞ്ചാബിലും ഹരിയാനയിലും കടുത്ത കര്‍ഷക പ്രതിഷേധം ഉയരുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കൗര്‍ രാജിവയ്ക്കുന്നത്. ശിരോമണി അകാലിദള്‍ പ്രസിഡന്റും ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ സിംഗ് ബാദലാണ് രാജ്യക്കാര്യം വ്യക്തമാക്കിയത്.I have resigned from Union Cabinet in protest against anti-farmer ordinances and legislation. Proud to stand with farmers as their daughter & sister.
— Harsimrat Kaur Badal (@HarsimratBadal_) September 17, 2020
മന്ത്രി രാജിവച്ചു എങ്കിലും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും ശിരോമണി അകാലിദള്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് ബാദല്‍ അറിയിച്ചു. ഇതേസമയം, കര്‍ഷകവിരുദ്ധ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ശിരോമണി അകാലിദള്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ ബില്ല് എന്നാണ് ബിജെപി ഇതിനെക്കുറിച്ച് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ അവര്‍ ബില്‍ പിന്‍വലിക്കുന്നതിന് വിസമ്മതം അറിയിച്ചു. ഇതോടെയാണ് ഗത്യന്തരമില്ലാതെ കൗര്‍ രാജി വച്ചിരിക്കുന്നത്.
Summary: Union minister Harsimrat Kaur Badal on Thursday quit the Modi government opposing the farm bills that seek to liberalise the agriculture sector. The move came shortly after Shiromani Akali Dal president Sukhbir Singh Badal announced in the Lok Sabha that the minister will quit protesting the Centre’s anti-farmer move.
Keywords: Union minister, Harsimrat Kaur Badal, Modi government, Farm bill, Liberalise the agriculture sector, Shiromani Akali Dal, Sukhbir Singh Bada, Lok Sabha
COMMENTS